എഴുമറ്റൂർ: മികവ് 2021' മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ധ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കിലയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായികൊകോർക്കുന്ന 'മികവ് 2021' പരിശിലന പരിപാടിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്കിലെ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബ്ലോക്കുതല ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാക്വാളിറ്റി മോണിറ്റർ, ജോയിന്റ് ബി.ഡി.ഒ എന്നിവർ പരിശീലന പരിപാടിയെ കുറിച്ച് വിശദീകരണം നൽകി.