ചിറ്റാർ : കനത്ത മഴയെ തുടർന്ന് ഉണ്ടായ കുത്തൊഴുക്കിൽ ചിറ്റാർ ഫാക്ടറി പടി ചപ്പാത്തിനോട്ചേർന്നുള്ള സംരക്ഷണഭിത്തി തകർന്നു. ഇതുവഴിയുള്ള ഗതാഗത മാർഗം അപകടത്തിലാണ്. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഉണ്ടായ കുത്തൊഴുക്കിൽ പെട്ടാണ്ചപ്പാത്തിന്റെ സംരക്ഷണഭിത്തി തകർന്നത്. ചപ്പാത്തിന്റെ കവാട ഭാഗത്ത് കരിങ്കല്ലും മണ്ണും ഇട്ട നികത്തിയ ഭാഗമാണ് ഒലിച്ചുപോയത് വാർപ്പിന് അടിഭാഗം പൂർണമായും ഒലിച്ചുപോയി. കഷ്ടിച്ച് വാഹനങ്ങൾ കടന്നുപോകാവുന്ന അവസ്ഥയിലാണ്. തണ്ണിത്തോട് - ചിറ്റാർ റൂട്ടിൽ നിലാവ് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി റോഡിലൂടെ ഉണ്ടായ കുത്തൊഴുക്കിൽ റോഡ് ഭാഗികമായി തകർന്നു. ഈ റോഡിലൂടെയുള്ള വാഹനയാത്ര ദുർഘടം പിടിച്ചതാണ്.