പത്തനംതിട്ട: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.രാഘവൻ അനുസ്മരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ഷാബു ഗോപിനാഥ്, എ.കെ.ലാലു, പി.ജി.ദിലീപ് കുമാർ, മഞ്ചുവിശ്വനാഥ്, കെ.എൻ.മനോജ്, കെ.എൻ. രാജൻ, വി.ടി.പ്രസാദ്, ജോഗീന്ദർ.ജി, സി.ടി. കറുത്തകുഞ്ഞ്, മീരാഭായ്, മണ്ണിൽ രാഘവൻ, സാനു തുവയൂർ, രാഹുൽരാജ്, എം.എ.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.