powathipadi-keezhvaipur-r
POWATHIPADI KEEZHVAIPUR ROAD

മല്ലപ്പള്ളി :പവ്വത്തിപ്പടി- കീഴ്വായ്പൂര് റോഡിൽ കലുങ്ക് അപകടാവസ്ഥയിലായതിനെ തുടർന്ന് വലിയ വാഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചിട്ട് ആറുമാസത്തിലേറെയാകുന്നു. ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക മാത്രമാണ് അധികാരികൾ ഇതുവരെ ചെയ്തത്.കോഴഞ്ചേരിയിൽ നിന്ന് ചുങ്കപ്പാറ ,ഏഴുമറ്റൂർ, വായ്‌പ്പൂര് എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് കീഴ്‌വായ്പ്പൂരിൽ നിന്ന് ഈ വഴി വരുമ്പോൾ കിലോമീറ്ററുകൾ ലാഭിക്കാം. ചരക്കുവാഹനങ്ങളാണ് ഈ പാത കൂടുതൽ പ്രയോജനപ്പെടുത്തിയിരുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.