phone
തണലേകാം കരുത്തേകാം പദ്ധതിയുടെ തിരുവല്ല നിയോജകമണ്ഡലതല ഉദ്‌ഘാടനം മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു

തിരുവല്ല: കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കാനായി എല്ലാ ജില്ലയിലും 100 സ്മാർട്ട് ഫോണുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ നൽകുന്ന തണലേകാം കരുത്തേകാം പദ്ധതി തിരുവല്ല നിയോജകമണ്ഡലത്തിൽ തുടങ്ങി. . മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, മാർത്തോമ്മാസഭാ മുൻ ട്രസ്റ്റി അഡ്വ.വർഗീസ് മാമ്മൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻസിപ്പൽ കൗൺസിലർ സജി എം.മാത്യു, സണ്ണി തോമസ്, പി.തോമസ് വർഗീസ്, ഡി.സി.സി സെക്രട്ടറി എൻ.സി. മനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബിൻ പരുമല എന്നിവർ പ്രസംഗിച്ചു.