പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ 56ാമത് നവരാത്രി മഹോത്സവം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ഷേത്ര ചടങ്ങുകളോടെ മാത്രം നടത്തുന്ന ആഘോഷം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു.
. പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് വിദ്യാരംഭം കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ രാധാ വിജയകുമാർ, ക്ഷേത്രം പ്രസിഡന്റ് പന്തളം ശിവൻകുട്ടി, സെക്രട്ടറി ജി. ഗോപിനാഥ പിള്ള എന്നിവർ പ്രസംഗിച്ചു.
എല്ലാ ദിവസവും ഗണപതി ഹോമം, സരസ്വതി പൂജ, ഭഗവതപാരായണം, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.
12ന് വൈകിട്ട് 7ന് പൂജവെയ്പ്പ്. 15ന് പുലർച്ചെ 5 മുതൽ അഷ്ടദ്രവ്യ ഗണപതിഹോമം, തുടർന്ന് മഹാസരസ്വതി പൂജയ്ക്കു ശേഷം 6 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം. വൈകിട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച