vaccine
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് പെരിങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പെരിങ്ങര 11-ാം വാർഡിൽ നിന്ന് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.സനിൽ കുമാരി, ശാന്തമ്മ ആർ.നായർ, ഡോ.റൂൺ മറിയം മത്തായി എന്നിവർ പ്രസംഗിച്ചു. 21 ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.