പന്തളം : കുളനട ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം 7 മുതൽ 15 വരെ നടക്കും.14 വരെ എല്ലാ ദിവസവും രാവിലെ 6.30ന് ഉഷഃപൂജ, 8നു ലളിതാസഹസ്രനാമജപം, സൗന്ദര്യലഹരി പാരായണം, 8.30ന് ദേവീമാഹാത്മ്യ പാരായണം. 14ന് വൈകിട്ട് 5.30ന് വിളക്കുപൂജ, ചുറ്റുവിളക്ക്, ദീപാരാധന. 15ന് രാവിലെ 6.30ന് ഉഷഃപൂജ, ലളിതാസഹസ്രനാമജപം, സൗന്ദര്യലഹരി പാരായണം. 8നും 8.30നുമിടയ്ക്ക് പൂജയെടുപ്പ്, വിദ്യാരംഭം.