ചെ​ങ്ങ​ന്നൂർ: ചെ​റി​യ​നാ​ട് പോ​സ്റ്റ് ഓ​ഫീ​സിൽ 11, 12 തീ​യ​തി​ക​ളിൽ ആ​ധാർ​മേ​ള ന​ട​ക്കും. പു​തി​യ ആ​ധാർ എ​ൻറോൾ​മെന്റ്, നി​ല​വി​ലു​ള്ള ആ​ധാ​റി​ലെ തെ​റ്റു​തി​രു​ത്തൽ, നി​ല​വി​ലു​ള്ള ആ​ധാ​റിൽ ഫോൺ ന​മ്പർ, ഇ​ മെ​യിൽ, ജ​ന​ന തീ​യ​തി, പു​തി​യ ഫോ​ട്ടോ ചേർ​ക്കൽ എ​ന്നി​വ ന​ട​ക്കും. 5 മു​തൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ നിർ​ബ്ന്ധി​ത ബ​യോ​മെ​ട്രി​ക് അ​പ്‌​ഡേ​ഷൻ സൗ​ജ​ന്യ​മാ​ണ്. ഇ​ആ​ധാർ പ്രിന്റിം​ഗി​ന് ​ 30, ബ​യോ​മെ​ട്രി​ക് അ​പ്‌​ഡേ​ഷൻ ​100, മ​റ്റ് തി​രു​ത്ത​ലു​കൾ​ക്ക് 50 രു​പ​യും ഫീസാ​യി നൽ​ക​ണം. മേ​ള​യിൽ പ​ങ്കെ​ടു​ക്കു​ന്ന​വർ മ​തി​യാ​യ രേ​ഖ​ക​ളു​ടെ ഒർ​ജി​ന​ലു​മാ​യി എ​ത്ത​ണ​മെ​ന്ന് പോ​സ്റ്റൽ ഡി​വി​ഷൻ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.