ചെങ്ങന്നൂർ: എൻജിനീയറിംഗ് (KEAM 2021) കോഴ്‌സുകൾക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള ഓപ്ഷൻ നൽകുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനായി ചെങ്ങന്നൂർ ഗവ: എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ 9വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ താഴെപ്പറയുന്ന സ്ഥാപനങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. കാർത്തികപ്പള്ളി ഐ.എച്ച്.ആർ ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, കായംകുളം ​ കേരളാ യൂണിവേഴ്‌സിറ്റി ബി.എഡ്​ സെന്റർ, മാവേലിക്കര ​ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസസ്, പന്തളം ​അർച്ചനാ ഹോസ്പിറ്റലിന് സമീപം, ചങ്ങനാശേരി ​ എസ്.എച്ച് ഹയർ സെക്കൻഡറി സ്‌കൂൾ, കോഴഞ്ചേരി ​ വൈ.എം.സി.എ, ചെങ്ങന്നൂർ ​ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പേരിശേരി, ചെങ്ങന്നൂർ ​ ഐ.എച്ച്. ആർ ഡി ഗവഃ എൻജിനീയറിംഗ് കോളേജ്. ഫോൺ - 9388900058, 9446712066.