ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവൻവണ്ടൂർ പഞ്ചായത്തിലെ 13 വാർഡുകളിലെയും ഹരിത കർമ്മസേന അംഗങ്ങളെ ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്തുകമ്മിറ്റിയും മുംബെ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആദരിച്ചു. ചലച്ചിത്ര താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വസായി (മഹാരാഷ്ട്ര) ജില്ലാ ജനറൽ സെക്രട്ടറി ഉത്തംകുമാർ വിശിഷ്ട അതിഥിയായിരുന്നു. രാജൻ മൂലവീട്ടിൽ, സജു ഇടക്കല്ലിൽ , എസ്.കെ രാജീവ്, അജി ആർ നായർ , എസ്.രഞ്ജിത്ത്, ലിജു. പി.റ്റി, മനു തെക്കേടത്ത് , കലാ രമശ് , സരസ്വതി, സന്ധ്യാ രതീഷ് എന്നിവർ പ്രസംഗിച്ചു.