07-nivedya
ജെ.ഇ.ഇ പരീക്ഷയിൽ കേരളത്തിൽ നിന്നും പെൺകുട്ടികളിൽ ഒന്നാമതെത്തിയ നിവേദ്യ വി.നായരെ ബാല സംസ്‌കാരകേന്ദ്ര ചെങ്ങന്നൂർ ട്രസ്റ്റ് മെമ്പറും ആർ.എസ്.എസ് സംഘചാലകുമായ ഡോ. എം. യോഗേഷ് പൊന്നാട ചാർത്തി ആദരിക്കുന്നു.

ചെങ്ങന്നൂർ: എൻജിനീയറിംഗ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷയിൽ കേരളത്തിൽ നിന്ന് പെൺകുട്ടികളിൽ ഒന്നാമതെത്തിയ നിവേദ്യ വി.നായരെ ബാല സംസ്‌കാരകേന്ദ്ര ചെങ്ങന്നൂർ ട്രസ്റ്റ് മെമ്പറും , രാഷ്ട്രീയ സ്വയംസേവക് സംഘം ചെങ്ങന്നൂർ സംഘചാലകുമായ ഡോ. എം. യോഗേഷ് പൊന്നാട ചാർത്തി ആദരിച്ചു. ബാലഗോകുലം ആലപ്പുഴ മേഖലാ അദ്ധ്യക്ഷനും മാനേജിംഗ് ട്രസ്റ്റിയുമായ എസ്. പരമേശ്വരശർമ്മ, ബാലഗോകുലം സംസ്ഥാന സമിതി അംഗം എസ്. ശ്രീകുമാർ, ബാലഗോകുലം ആലപ്പുഴ മേഖലാ സമിതി അംഗങ്ങളായ വി. വിപിൻ കുമാർ, പി.സന്തോഷ് കുമാർ, ജില്ലാ സഹകാര്യദർശി ജി.ഗോപകുമാർ , ആർ .എസ്. എസ് താലൂക്ക് സമ്പർക്ക പ്രമുഖ് എം.മിഥുൻ എന്നിവർ പങ്കെടുത്തു.