പന്തളം : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മയിൽകുറ്റിയിലും പാലത്തിന്റെ കൈവരിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തുമ്പമൺ താഴം നെച്ചാട്ട് മോഹനകൃഷ്ണൻ (41) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.15 ന് കുളനട ഓമല്ലൂർ റോഡിൽ അമ്പലക്കടവിന് സമീപമുള്ള ചെറിയ പാലത്തിൽ വച്ചായിരുന്നു അപകടം. കുളനടയിൽ നിന്ന് അമ്പലക്കടവിലേക്ക് ഓട്ടോ ഓടിച്ചു വരികയായിരുന്നു. കുളനട ഗ്രാമപഞ്ചായത്ത് മുൻ മെമ്പറാണ്. സാരമായി പരിക്കേറ്റ ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലവുംതിട്ട പൊലീസ് കേസെടുത്തു.