കൂടൽ : സി.ഐ.ടി.യു നെടുമൺകാവ് ഓട്ടോറിക്ഷ യൂണിറ്റ് രൂപീകരിച്ചു. ഓട്ടോ, ടാക്‌സി ലൈറ്റ്ആൻഡ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു കൊടുമൺ ഏരിയ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ കൂടൽ ഷാജി, സി.പി.എം. ഏരിയ കമ്മിറ്റി അംഗം കെ.ചന്ദ്രബോസ്, കൂടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ഉന്മേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ദിലീപ് (സെക്രട്ടറി), സി.ഡി. മാത്യു (പ്രസിഡന്റ്), സജി (ട്രഷറർ).