അടൂർ: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു.കടമ്പനാട് വടക്ക് തുവയൂർ പെനിയേൽ വീട്ടിൽ റോയി ഫിലേമോൻ (ബബി 59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് താഴത്തുമൺ കനാൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. അടൂർ ഭാഗത്തു നിന്ന് കടമ്പനാട് ഭാഗത്തേക്ക് പോകുകയായിരുന്ന റോയിയെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ചക്രങ്ങൾ റോയിയുടെ കാലിൽ കൂടി കയറിയിറങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഗുരുതര പരിക്കേറ്റ കാൽ മുറിച്ചു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ജെസി. മക്കൾ: ജിൻസി, ജാൻസി, ഡോണ. മരുമക്കൾ: ജിജു, ഗോഡ്ലി, ഹാർബിൻ.