conc
അടൂർ - ആനന്ദപ്പള്ളി റോഡിലെ കുഴികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺക്രീറ്റിട്ട് നികത്തുന്നു.

അടൂർ: യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദപ്പള്ളി-തട്ട റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജി. മനോജ്‌,നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപു കരുവാറ്റ,നിഖിൽ ഫ്രാൻസിസ്,അരവിന്ദ് ചന്ദ്രശേഖർ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട്, കെ. എസ് യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോബിൻ ജോർജ്, ജെയ്സൺ മാത്യു, എബി തോമസ്, എബൽ ബാബു, സജൻ സജി, ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി