അടൂർ : വില്ലേജ് ഓഫീസർ എസ്.കല മരണപ്പെട്ട സംഭവത്തിൽ ഹോളിക്രോസ്സ് ആശുപത്രിയുടെ അനാസ്ഥയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ. എസ്. എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് നിവേദനം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ എബ്രഹാം, ജില്ലാ സെക്രട്ടറി ബിബിൻ രാജു ,ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി, ജില്ലാ ജോയിന്റ് സെക്രട്ടറി അനിജു .എ തുടങ്ങിയവർ പങ്കെടുത്തു.