അടൂർ: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും, കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ബിനു ഉദ്ഘാടനം ചെയ്തു. ബെൻസി കടുവിനാൽ അദ്ധ്യക്ഷത വഹിച്ചു. കെ. വി. രാജൻ, ഇ. എ. ലത്തീഫ്. പി .കെ.മുരളി, സാലു ജോർജ്, അനൂപ് ചന്ദ്രശേഖരൻ, സുധ പത്മകുമാർ, വല്ലാറ്റൂർ വാസുദേവൻപിള്ള. കെ. എം. ജോയ്, കെ.എൻ രാജൻ, ജോസ് ഏനാത്ത്, ബാബു കൊട്ടത്തൂർ, വിനോദ് പാലവിള, കെ എം തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.