mannedupp-vyapakamakunnu-
മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി

കോന്നി: കൂടൽ പുന്നമൂട് പ്രദേശത്തു മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. മഴക്കാലത്തു നടക്കുന്ന മണ്ണെടുപ്പ് മൂലം റോഡിൽ ചെളി നിറഞ്ഞിരിക്കുകയാണ്. കൂടൽ പുന്നമൂട് രാജഗിരി റോഡിൽ ഇരുചക്ര വാഹങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കെട്ടിട നിർമ്മാണത്തിന്റെ മറവിൽ നൂറുകണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും കടത്തുന്നതെന്നു നാട്ടുകാർ പറയുന്നു. മണ്ണെടുക്കാനായി എത്തുന്ന ടിപ്പർ ലോറികൾ റോഡിൽ പാർക്ക് ചെയ്യുന്നതും ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്. സമീപവാസികളുടെ എതിർപ്പ് ശക്തമായിട്ടും പരിസ്ഥിതി ആഘാതങ്ങൾക്കു വഴി വയ്ക്കുന്ന മണ്ണെടുപ്പിനെതിരെ അധികൃതരിൽ നിന്നും നടപടിയുണ്ടാവുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.