പ്രമാടം : നിരവധി യാത്രക്കാർക്ക് ആശ്രയമായ മറൂർ- വട്ടക്കുളഞ്ഞി റോഡ് തകർന്നു. കാൽനട യാത്രയും വാഹന ഗതാഗതവും ഒരുപോലെ ദുസഹമാണ്. മിക്കയിടങ്ങളിലും മെറ്റൽ ഇളകി കുണ്ടും കുഴിയുമായ നിലയിലാണ്. തകർന്നു കിടക്കുന്ന ഭാഗങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിന് കാരണമാകുന്നു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു. പത്തനംതിട്ട നഗരത്തിൽ നിന്ന് വലഞ്ചുഴി ദേവീക്ഷേത്രം, വട്ടക്കുളഞ്ഞി, കുമ്പഴ, പ്രമാടം , കോന്നി , ളാക്കൂർ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചരാൻ കഴിയുന്ന റോഡാണിത്. പത്തനംതിട്ട- പ്രമാടം -പൂങ്കാവ് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.