പത്തനംതിട്ട : വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ലതാദേവി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ , അമൃതം ഗോകുലൻ, എം.പി മണിയമ്മ, കെ.പത്മിനിയമ്മ, അഡ്വ. ആനി സ്വീറ്റി, സുമ റജി,ഷീബാ വർഗീസ്, സബീന സാലി, ലീല ഗംഗാധരൻ എന്നിവർ സംസാരിച്ചു.