08-thumpamon-vyapari
കേരള വ്യാപാരി വ്യവസായി സമിതി തുമ്പമൺ യൂണിറ്റ് രൂപീകരിച്ചു

പന്തളം : കേരള വ്യാപാരി വ്യവസായി സമിതി തുമ്പമൺ യൂണിറ്റ് രൂപീകരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം റജീന സലിം ഉദ്ഘാടനം ചെയ്തു. സമിതി പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം പി.കെ. പ്രസാദിന് അംഗത്വം നല്കി റജീന സലീം നിർവഹിച്ചു. പന്തളം ഏരിയ സെക്രട്ടറി വി. ലവീഷ്, ഏരിയ കമ്മിറ്റി ട്രഷറർ എ.കെ. പ്രസാദ്, റോസി മാത്യു ,പി.കെ.പ്രസാദ്, എൻ.സി. അഭീഷ് എന്നിവർ സംസാരിച്ചു. തുമ്പമൺ യൂണിറ്റ് ഭാരവാഹികളായി തോമസ് വർഗീസ് (പ്രസിഡന്റ്),റോയ് വർഗീസ് (വൈസ് പ്രസിഡന്റ്), പി.കെ. പ്രസാദ് (സെക്രട്ടറി),റോസി മാത്യു താവളത്തിൽ (ജോയിന്റ് സെക്രട്ടറി) കെ. കെ. സുനുകുമാർ (ട്രഷറർ)എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.