08-snehabhavanam
സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 220ാമത് സ്‌നേഹ ഭവനം, തട്ടാശേരി കരുനാട് വീട്ടിൽ ആനി അമ്മയ്ക്കും കുടുംബത്തിനും നൽകി, വീടിന്റെ താക്കോൽ ദാനം പി.ജെ. ജോർജുകുട്ടിയും ഭാര്യ സാലി ജോർജും ചേർന്ന് നിർവഹിച്ചു.

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 22-ാം മത് സ്‌നേഹ ഭവനം തട്ടാശേരി കരു നാട് വീട്ടിൽ ആനി അമ്മയ്ക്കും കുടുംബത്തിനുമായി മാവേലിക്കര സ്വദേശിയായ പി.ജെ ജോർജുകുട്ടിയുടെ 70-ാം ജന്മദിന സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും പി.ജെ.ജോർജുകുട്ടിയും ഭാര്യ സാലി ജോർജും ചേർന്ന് നിർവഹിച്ചു. റവ.ചാക്കോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യാ സുരേഷ്, വാർഡ് മെമ്പർ ശ്യാം കുമാർ, കെ.പി.ജയലാൽ, സണ്ണി ജോർജ്, ലില്ലിക്കുട്ടി സണ്ണി, സുജാ ചാക്കോ, തോമാച്ചൻ എന്നിവർ പ്രസംഗിച്ചു.