കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുത്തച്ഛനും അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുത്തച്ഛൻ സുരേന്ദ്രൻ (63), പെൺകുട്ടിയുടെ കാമുകൻ പത്തനാപുരം പിടവൂർ കമുകുംചേരി ഈട്ടിവിള വീട്ടിൽ രാജേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. സമൂഹ്യ മാദ്ധ്യമം വഴിയാണ് രാജേഷ് പെൺകുട്ടിയുമായി പരിചയത്തിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തച്ഛനും 2018 മുതൽ പീഡിപ്പിക്കുന്ന വിവരം അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.