തിരുവല്ല: നാരായണ ഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദിന്റെ ശതാഭിഷേക ആഘോഷം നാളെ രാവിലെ 10 മുതൽ മുത്തൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനവും ഗുരു മുനിനാരായണ പ്രസാദിന്റെ ജീവരേഖാ സമർപ്പണവും പ്രമോദ് കുരമ്പാല നിർവഹിക്കും. ദൈവദശകത്തെ ആധാരമാക്കി നാരായണ പ്രസാദ് സ്വാമി രചിച്ച പ്രാർത്ഥന എന്ത്?, എന്തിന്, എങ്ങനെ? എന്ന ഗ്രന്ഥത്തെ പരിചയപ്പെടുത്തി നടത്തുന്ന സംവാദ സദസിന് അശോക കുമാർ അൻപൊലി നേതൃത്വം നൽകും. ശാഖാ സെക്രട്ടറി പി.ഡി.ജയൻ, സുഗതാ പ്രമോദ് എന്നിവർ പങ്കെടുക്കും.