ചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വൃദ്ധൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവൻവണ്ടൂർ തത്തുകാട്ടിൽ കുട്ടപ്പായി (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. ഇരമല്ലിക്കര കീഴ്‌ച്ചേരി വാൽക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപവാസികൾ രക്ഷപെടുത്തുവാൻ ശ്രമിച്ചെങ്കിലും ഈ ഭാഗത്ത് നല്ല ഒഴുക്കും ആഴവും ഉണ്ടായിരുന്നതിനാൽ നടന്നില്ല.
ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ കടവിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തി. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: രമണി അങ്കണവാടി ടീച്ചറാണ്. മക്കൾ: ഷെബി, ഷോബി.