പത്തനംതിട്ട:ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലുള്ള 27-ാമത് വിജയദശമി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന സംഗീത പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. സംഗീതോത്സവം ഉദ്ഘാടനം കർണാടക സംഗീതജ്ഞൻ മൂഴിക്കുളം വിവേക് നിർവഹിച്ചു.
ജനപ്രതിനിധികളായ കലാക്ഷേത്രം ഭാരവാഹികൾ അഡ്വ ഓമല്ലൂർ ശങ്കരൻ , സി.കെ. അർജ്ജുനൻ , സുരേഷ് ഓലിത്തുണ്ടിൽ , ഷാജി ജോർജ്ജ് എന്നിവരേയും കെ.വി. ഇറവങ്കര സ്മാരക സംഗീത അവാർഡ് നേടിയ പട്ടാഴി ബാബുരാജ്, കലാക്ഷേത്രം സംഗീതപ്രതിഭകളായ അഭിൻ പങ്കജ് , ആതിര സുരേഷ് എന്നിവരെയും ആദരിച്ചു. കലാക്ഷേത്രം പ്രസിഡന്റ് പി.ആർ കുട്ടപ്പൻ നായർ , പി.ആർ. മോഹനൻ നായർ , അഡ്വ. പി.കെ.രാമചന്ദ്രൻ , പട്ടാഴി .എൻ .. ത്യാഗരാജൻ, മലമേൽ വിനു നമ്പൂതിരി, ബി.ശശീന്ദ്രൻ , രാജേഷ് ഓമല്ലൂർ, ബേബി മുളമൂട്ടിൽ, സിന്ധു പ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത സദസ് നടന്നു