congress
കർഷക കൂട്ടക്കൊലക്കെതിരെ തിരുവല്ലയിൽ യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധം

തിരുവല്ല: ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്‌ത നടപടിക്കെതിരെയും യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ,കെ. എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി,ജിബിൻ കാലായിൽ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അജി തമ്പാൻ, ജനറൽസെക്രട്ടറി ബെന്നി പുരക്കൽ, മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, സാന്റോ ,ബ്ലസൻ, അശോക് കുമാർ, ബ്ലസൻ ഓതറ, സുജിത്, ജോബി ടി ജെയിംസ്, അനീഷ് എന്നിവർ പ്രസംഗിച്ചു.