പന്തളം : കടയ്ക്കാട് വടക്ക് ആറാട്ടുകടവിൽ ബി.ജെ.പി, ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ചു മൂന്നു കുടുംബം കൂടി സി.പി.എമ്മിൽ ചേർന്നു ആനന്ദവിലാസത്തിൽ അനന്ദു, അർച്ചന, ശശിധരൻ, ശ്രീവത്സം വീട്ടിൽ സൂരജ്, ആദിശങ്കർ, ശ്രീകൃഷ്ണവിലാസം വീട്ടിൽ അമ്പാടി, കണ്ണൻ കോടിയിൽ കൈലാസ് എന്നിവരാണ് സി.പി.എമ്മിൽ ചേർന്നത്. ഏരിയാ കമ്മിറ്റി അംഗം ഇ. ഫസൽ മാലയിട്ട് സ്വീകരിച്ചു. ഏരിയാ കമ്മിറ്റി അംഗം എൻ.സി.അഭീഷ്, ലോക്കൽ സെക്രട്ടറി എച്ച്. നവാസ് കൗൺസിലർ ഷെഫിൻ റെജീബ് ഖാൻ, ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു.