റാന്നി: ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി തൂൺ വീണു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി വൈദ്യുതി തൂൺ മാറ്റിയപ്പോളാണ് അപകടം ഉണ്ടായത്. .സംഭവത്തിൽ മന്ദിരം സ്വദേശി പ്രവീൺകുമാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ റാന്നിക്കു പോകുമ്പോൾ മിനി സിവിൽ സ്റ്റേഷനു മുമ്പിലാണ് അപകടം നടന്നത്.കയർപൊട്ടി ഓട്ടോയുടെ ഉള്ളിലേക്ക് വൈദ്യുതി തൂൺ വീഴുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിന് വീതി കൂട്ടിയതോടെ പഴയ കോൺക്രീറ്റു തൂണുകൾ റോഡിന് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്.