sc

കോന്നി: കൊക്കാത്തോട് കോട്ടംപാറ ആദിവാസി കോളനിയിലെ ഊരുവിദ്യാഭാസ കേന്ദ്രത്തിലെ കുട്ടികൾക്ക് കോന്നി ബി.ആർ.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സി.എൻ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജോജു വർഗീസ്, എസ്.ലേഖ, ഫാ. എബി സി. ചെറിയാൻ, അമൽ, ധന്യ ആർ. ചന്ദ്രൻ, രമ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.