കോന്നി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന മീൻ വളർത്തൽ പദ്ധതിയുടെ വിളവെടുപ്പ് പൂവൻപാറയിൽ പഞ്ചായത്തു പ്രസിഡന്റ് സുലേഖ വി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ശോഭ മുരളി, ലതിക കുമാരി, ആർ. സുരേഷ്‌കുമാർ, പി.ജെ. കവിത,അശ്വിനി, സുധീഷ് കുമാർ, സൂരജ്, സൈജു പൂവൻപാറ, ആശ മഞ്ജു,അജി തുടങ്ങിയവർ സംസാരിച്ചു.