അടൂർ : ഏഴംകുളം ഗ്രാമത്തിന്റെയും ഏഴംകുളം തൂക്കത്തിന്റെയും പശ്ചാത്തലത്തിൽ എസ്.ആർ.സി നായർ രചിച്ച രണ്ടാമത്തെ നോവലായ ഉറുമ്പിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3.30ന് ഏഴംകുളം സ്കൂളിന് സമീപമുള്ള നോവലിസ്റ്റിന്റെ വസതിയിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നോവൽ സി.റഹീമിന് നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷതവഹിക്കും. രാജേന്ദ്രൻ വയല പുസ്താകാവതരണം നടത്തും.