d

അടൂർ : പറക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. എല്ളാ ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, 8 മുതൽ ദേവീഭാഗവതപാരായണം, 9 ന് നവദ്രവ്യാഭിഷേകം, വൈകിട്ട് ദീപാരാധന, ഭഗവതി സേവ എന്നീ ചടങ്ങുകൾ നടക്കും. 13 ന് വൈകിട്ട് പൂജവയ്പ്പ്, 14 ന് രാവിലെ 9.30 മുതൽ വിദ്യാസൂക്ത മന്ത്രാർച്ചന,15 ന് രാവിലെ 7 ന് ദശമിപൂജ, 8.15 മുതൽ പൂജയെടുപ്പ്, വായ് പാഠം ചൊല്ലൽ .