youth-
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്‌ എം ജി കണ്ണൻ യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി ചാട്ടയടിച്ച്‌ യോഗം ഉദ്ഘാടനം ചെയ്യുന്നു

റാന്നി : കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അന്യായമായി 59 മണിക്കൂർ തടവിൽ വച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതീകാത്മകമായി 59 ചാട്ടയടി പ്രതിഷേധവും പ്രകടനവും നടത്തി. ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി ചാട്ടയടിച്ച്‌ യോഗം ഉദ്ഘാടനം ചെയ്തു . യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം അഡ്വ.സിബി താഴത്തില്ലത്ത്‌, ജോൺ വി.എം, ജെറിൻ പ്ലാചേരിൽ, ജോസഫ്‌, ഷിബു തോണിക്കടവിൽ, ഉദയൻ, മറിയം ടി.തോമസ്‌, ജോബി പറങ്ങാമൂട്ടിൽ,ഏബൽ പുല്ലമ്പള്ളിൽ അബിനു മഴുവഞ്ചേരിൽ, അരവിന്ദ് വെട്ടിക്കൽ,ജിജോ ഐറാണിത്തറ, ടിന്റു സ്‌കറിയ, ആരോൺ പനവേലിൽ,വിജീഷ് വള്ളികാല, ജെവിൻ കാവുങ്കൽ, റോഷൻ കൈതക്കുഴി, ഷിബിൻ, ജോബിൻ കോട്ടയേൽ,ജെഫിൻ പെരുമ്പട്ടി, ആൻസൺ തോമസ്‌, റ്റോണി ചെറുവാഴക്കുന്നേൽ, ജിൻസ്‌ ഫിലിപ്പ്‌, ടിറ്റി, അരുൾ നായിക്കമഠം,അനുഗ്രഹ ഷിബു, സച്ചിൻ സജീവ്‌, അൻവർഷാ എന്നിവർ പ്രസംഗിച്ചു.