തിരുവല്ല: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി പ്രതീക്ഷ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെയും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകളും ഫിസിയോതെറാപ്പിസ്റ്റിന്റെയും സ്പീച്ച് തെറാപ്പിസ്റ്റിന്റെയും സൗജന്യ സേവനവും ലഭ്യമാക്കി. പുഷ്പഗിരി കാർഡിയോ വാസ്ക്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ.അരുൺ എൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഇൻചാർജ് ഡോ.മഞ്ജു ജോർജ് ഇലഞ്ഞിക്കൽ, പുഷ്പഗിരി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം അസി.പ്രൊഫ. ഡോ.ജിമ്മി ജോസ്, ഡോ.സിസ്റ്റർ ബെറ്റ്സി, തോമസ് തറയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.