തിരുവല്ല: എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 13മുതൽ 15വരെ നടക്കും. 13ന് രാവിലെ മുതൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവയും വൈകിട്ട് ദീപാരാധനയ്ക്ക്ശേഷം പൂജവയ്പ്പും നടക്കും. 14ന് രാവിലെ മുതൽ മഹാനവമി പൂജകൾ. വൈകിട്ട് ദീപാരാധനയും ദീപക്കാഴ്ചയും ഉണ്ടായിരിക്കും. 15ന് രാവിലെ പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. ക്ഷേത്ര മേൽശാന്തി ഹരിനാരായണ ശർമ്മ കാർമ്മികത്വം വഹിക്കും.