w

പ്രമാടം: കോന്നി നിയോജക മണ്ഡലത്തിൽ വരുന്നത് 400 കോടിയുടെ കുടിവെള്ള പദ്ധതികൾ. മലയോര ഗ്രാമങ്ങളെ കോർത്തിണക്കി ആവിഷ്കരിച്ച പദ്ധതികളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വാട്ടർ അതോറി​ട്ടി പ്രോജക്ട് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നടത്തിപ്പ്. ഇപ്പോഴുള്ള കുടിവെള്ള പദ്ധതികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലഹരണപ്പെട്ടതുമൂലം മിക്കവയുടെയും പ്രവർത്തനം കാര്യക്ഷമമല്ല. . പമ്പ് ഹൗസുകളുടെ തകർച്ചയും മോട്ടോറുകളുടെ കാര്യക്ഷമതക്കുറവും പൈപ്പ് ലൈനുകൾ പൊട്ടുന്നതും മൂലം ഇടയ്ക്കിടെ ജലവിതരണം തടസപ്പെടും. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതികൾ തയ്യാറാക്കിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോന്നിയുടെ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും.

മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് 107 കോടി രൂപയുടെ ഡി.ഇ.ആർ ആണ് തയ്യാറാക്കിയിട്ടുള്ളത്. 6972 കുടുംബങ്ങൾക്ക് പദ്ധതിയിൽ നിന്ന് ശുദ്ധജലം ലഭ്യമാക്കും.നിലവിലുള്ള തണ്ണിത്തോട് പദ്ധതിയുടെ വിപുലീകരണവും നടത്തുന്നുണ്ട്. 13.34 കോടിയാണ് ഇതിനായി ചെലവഴിക്കുക. ഡി.ഇ.ആർ തയ്യാറായി.. 3499 കുടുംബങ്ങൾക്കു കൂടി ഇവിടെ കണക്ഷൻ ലഭിക്കും.
ചി​റ്റാർ പദ്ധതിയുടെയും ഡി.ഇ.ആർ തയ്യാറായിട്ടുണ്ട്. 41.5 കോടിയുടെതാണ് പദ്ധതി . കലഞ്ഞൂർ ,ഏനാദിമംഗലം പദ്ധതിക്കായി 28.55 കോടിയുടെ പദ്ധതിക്കും ഡി.ഇ.ആർ തയ്യാറായി. 3000 കുടുംബങ്ങൾക്കാണ് കണക്ഷൻ ലഭിക്കുന്നത്. കലഞ്ഞൂർ, അരുവാപ്പുലം പദ്ധതിയിൽ 2379 കുടുംബങ്ങൾക്കും കണക്ഷൻ ലഭിക്കും. അരുവാപ്പുലം. കോന്നി പദ്ധതിയിൽ 2340 കുംടുംബങ്ങൾക്കും, മെഡിക്കൽ കോളേജ് പദ്ധതി വിപുലീകരണത്തിലൂടെ 1248 കുടുംബങ്ങൾക്കും കണക്ഷൻ ലഭിക്കും.ഇതിനായി 117.4 കോടിയുടെ പദ്ധതിയാണ് തയ്യാറായിട്ടുള്ളത്.
പ്രമാടം കുടിവെള്ള പദ്ധതിക്ക് 78.53 കോടിയുടെ ഡി.ഇ.ആർ ആണ് തയ്യാറായിട്ടുള്ളത്. 9669 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിക്കുക. നിലവിലുള്ള വള്ളിക്കോട് പദ്ധതിയുടെ വിപുലീകരണവും ഇതോടൊപ്പം നടക്കും.

മലയോര മേഖലയായ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുകയാണ് ലക്ഷ്യം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കും. ഇതോടെ കുടിവെള്ള ക്ഷാമം പഴങ്കഥ മാത്രമായിരിക്കും.

അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ

കോന്നി, മെഡിക്കൽ കോളേജ്- 117.4 കോടി

മൈലപ്ര, മലയാലപ്പുഴ - 107 കോടി

കലഞ്ഞൂർ ,ഏനാദിമംഗലം- 28.55 കോടി

തണ്ണിത്തോട് - 13.34 കോടി

ചി​റ്റാർ .- 41.5 കോടി

പ്രമാടം - 78.53 കോടി