പ്രമാടം : യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ തണലേകാം കരുത്തേകാം പദ്ധതിയുടെ ഭാഗമായി പ്രമാടം മണ്ഡലത്തിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. ചാണ്ടി ഉമ്മനൊപ്പം ഡി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിൻ പീറ്റർ, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം തുടങ്ങിയവരും ഉണ്ടായിരുന്നു.