കോന്നി: വന്യജീവി വരാഘോഷത്തോട് അനുബന്ധിച്ച് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൂത്താടിമണ്ണിൽ സേനോ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി. തണ്ണിത്തോട് സ്റ്റേഷനിലെ കൂത്താടിമൺ, മൺപിലാവ്, വില്ലൂന്നിപ്പാറ, തണ്ണിത്തോട്, മേക്കണ്ണം വന സംരക്ഷണ സമിതികളുടെയും കൊന്നപ്പാറ വി.എൻ.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കൂത്താടിമൺ മുതൽ മൺപിലാവ് വരെയുള്ള റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിപാടിയുടെ ഭാഗമായി നീക്കം ചെയ്തു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ഗിരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി,രശ്മി കൊന്നപ്പാറ വി.എൻ.എസ് കോളേജ് വൈസ് പ്രിൻസിപ്പൽ ജയന്തി നായർ,പഞ്ചായത്ത് മെമ്പർ ഉഷ, എം.കെ. ഗോപകുമാർ, ആർ. സുനിൽ കെ.എസ്.ശ്രീരാജ്, വി.ഗോപകുമാർ, അമൃത, രഞ്ജിത്, പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി.