പന്തളം : പന്തളം നഗരസഭയിൽ ഭരണസ്തംഭനത്തിന് കാരണക്കാരായ ബി.ജെ.പി ഭരണ സമിതിക്കെതിരെ കോൺഗ്രസ് വാഹന പ്രചരണ ജാഥ നടത്തുന്നു. ഇന്ന് രാവിലെ 8.30 ന് പന്തളം നഗരസഭാ കവാടത്തിൽ നിന്ന് ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നിർവഹിക്കും. വൈകിട്ട് 7 മണിക്ക് സമാപന സമ്മേളനം കുന്നിക്കുഴിയിൽ മുൻ ഡി.സി സി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി, ഡി.സി സി . ബ്ലോക്ക് മണ്ഡലം നേതാക്കൾ സംസാരിക്കും