പന്തളം: ഐ.സി.ഡി.എസിന്റെ 46-ാം വാർഷികത്തോടനുബന്ധിച്ച് തുമ്പമൺ പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ്, ജനപ്രതിനിധികളായ ഗീതാറാവു, ബീന വർഗീസ്,ഗിരീഷ് കുമാർ, ജയൻ.എസ്, അമ്പിളി കെ.കെ, ഷിനു മോൾ ഏബ്രഹാം, ചിഞ്ചു. ഡി., ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീദേവി.റ്റി, അങ്കണവാടി പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത്. പ്രീസ്‌ക്കൂൾ തീമുകൾ, പഠനോപകരണങ്ങൾ, വിവിധ തരം പോഷകാഹാരങ്ങൾ, വളർച്ചാ നിരീക്ഷണ ഉപകരണങ്ങൾ, കളിഉപകരണങ്ങൾ തുടങ്ങിയവയുടെയെല്ലാം പ്രദർശനം ഒരുക്കിയിരുന്നു.