ചെങ്ങന്നൂർ: ജില്ലാ ട്രഷറി, ജില്ലാ ട്രഷറി പരിധിയിൽ ഉൾപ്പെടുന്ന ചെങ്ങന്നൂർ, കായംകുളം, മവേലിക്കര, എടത്വാ, ഹരിപ്പാട്, മാന്നാർ, നൂറനാട്, മുതുകുളം സബ് ട്രഷറികളിൽ നിന്നും 2021 - 22 സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷത്തിനു മുകളിൽ വാർഷിക പെൻഷൻ വാങ്ങുന്നവർ ആദായ നികുതി ആന്റിസിപേറ്റ​റി സ്‌​റ്റേ​റ്റ്‌മെന്റ്​ 25​ന് മുമ്പായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം. സമയ പരിധിക്ക് ശേഷവും സ്‌​റ്റേ​റ്റ്‌മെന്റ്​ സമർപ്പിക്കാത്തവരുടെ നവംബർ മാസം മുതലുള്ള പെൻഷനിൽ നിന്നും ആദായ നികുതി കുറവ് ചെയ്യുന്നതായിരിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. നേരിട്ടോ, തപാൽമാർഗമോ, dtocgnr@gmail.com എന്ന ഇ​മെയിൽ വിലാസത്തിലോ സ്‌​റ്റേ​റ്റ്‌മെന്റ്​ സമർപ്പിക്കാം.