c

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇവരിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്. ഇന്നലെ 521 പേർ രോഗമുക്തരായി.. ആകെ രോഗമുക്തരായവരുടെ എണ്ണം 175795 ആണ്. 6426 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 6228 പേർ ജില്ലയിലും, 198 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

11045 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 4068 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.