ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങൾക്ക് സമാപനംകുറിച്ച് ബി.ജെ.പി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പമ്പാ ആരതി നടത്തി. തന്ത്രി കണ്ഠരര് മോഹനരര് ഇറപ്പുഴ കടവ് പമ്പാ തീരത്ത് നിലവിളക്ക് കൊളുത്തി പമ്പാ ആരതി പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ല ട്രഷർ കെ.ജി കർത്താ, ജന:സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, ജി. ജയദേവ്, കലാരമേശ്, സതീഷ് കൃഷ്ണൻ, അനീഷ് മുളക്കുഴ, രാജേഷ് ഗ്രാമം, ടി.എൻ സുരേന്ദ്രൻ, സുധാമണി, മനു കൃഷ്ണൻ, അജി.ആർ.നായർ, ബി.ജയകുമാർ, എസ്.കെ രാജീവ്, മനോജ് കുമാർ, രോഹിത്ത്കുമാർ, എസ്.രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.