പത്തനംതിട്ട: പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ ഉച്ചയ്ക്ക് 2 നാണ് സംഭവം . പെൺകുട്ടികളുമായുള്ള പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. യാത്രക്കാർ ഇവിടെ നിന്ന് ഓടിമാറി. സ്റ്റാൻഡിന് സമീപമുള്ള വ്യാപാരികളുടെ കടയിലെ സാധനങ്ങളും തല്ലിനിടെ നശിപ്പിച്ചു. മൂന്നുതവണ സംഘട്ടനമുണ്ടായി. യാത്രക്കാരും വ്യാപാരികളും അറിയിച്ചതോടെ പൊലിസെത്തി ഇവരെ വിരട്ടി ഓടിക്കുകയുമായിരുന്നു:

സ്റ്റാൻഡിൽ എപ്പോഴും പൊലിസ് ഇല്ലാത്തത് സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. പുറത്തുനടക്കുന്ന വാക്കുതർക്കങ്ങൾ ഒടുവിൽ ബസ് സ്റ്റാൻഡിലേക്ക് എത്തുന്നത് പതിവാകുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. മുമ്പ് സംഘർഷങ്ങൾ പതിവായപ്പോഴാണ് പൊലിസിനെ ഇവിടെ സ്ഥിരമായി ഡ്യൂട്ടിക്കിട്ടത്. രാത്രിയിൽ ലൈറ്റുകൾ ഇല്ലാത്തതും സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.