cash-hand-over-
കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരികെ നൽകി വീട്ടമ്മ മാതൃകയായി

കോന്നി: റോഡിൽ കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരികെ നൽകി വീട്ടമ്മ മാതൃകയായി. മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷനിൽ ശ്രീരാജ് സ്റ്റേഷനറി കട നടത്തുന്ന മലയാലപ്പുഴ താഴം, കൃഷ്ണ വിലാസത്തിൽ കെ.എം.രാജമ്മയ്ക്കാണ് 92 ,000 രൂപയും ബാങ്ക് പാസ്ബുക്കും അടങ്ങിയ കവർ ഇന്നലെ കടയുടെ മുമ്പിലെ റോഡിൽ നിന്ന് ലഭിച്ചത്. ഉടനെ തന്നെ രാജമ്മ പണവും ബാങ്ക് പാസുബുക്കുമായി മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തി അവിടെ ഏല്പിച്ചു. മലയാലപ്പുഴ എസ്. ബി.ഐ ശാഖയിൽ നിന്നും പിൻവലിച്ച പണവുമായി സ്കൂട്ടറിൽ പോവുകയായിരുന്ന വടക്കുപുറം, മാലേത്ത് എം.പി ജോസഫിനാണ് റോഡിൽ വച്ച് പണം നഷ്ടപെട്ടത്. തുടർന്ന് പൊലീസ് ജോസഫിനെയും, രാജമ്മയെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മലയാലപ്പുഴ എസ്.എച്ച്. ഒ യുടെ സാന്നിദ്ധ്യത്തിൽ പണവും പാസ്‌ബുക്കും ഉടമയ്ക്ക് കൈമാറുകയായിരുന്നു .