ചെങ്ങന്നൂർ: സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള ആലപ്പുഴ ജില്ലാ സെലക്ഷൻ ട്രയൽസ് (വ്യക്തിഗത ടൈം ട്രയൽ ) നാളെ രാവിലെ 7.30 ന് ആലപ്പുഴ ബീച്ച് റോഡിൽ പാർക്കിനു സമീപം നടക്കും. അണ്ടർ 14, 16, 18, 23 എന്നീ വിഭാഗങ്ങളിലും 18​-35 വയസ് വിഭാഗത്തിലും പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും. മത്സരാർത്ഥികൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവയുമായി എത്തണമെന്ന് ജില്ലാ സൈക്കിൾ അസോസിയേഷൻ സെക്രട്ടറി എൻ.പി ബൈജു അറിയിച്ചു. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഗൂഗിൾ ഫോമിൽ ചെയ്യുന്നതിന് ബന്ധപ്പെടേണ്ട ന​മ്പർ - 9946662432, 9446428205.