ചെങ്ങന്നൂർ: കൊവിഡ് പ്രതിരോധ വാക്‌​സിൻ ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌​സൺ മറിയാമ്മ ജോൺ ഫിലിപ്പ് അറിയിച്ചു. കോവാക്‌​സിൻ, കോവീഷീൽഡ് എന്നീ വാക്‌​സിനുകൾ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു തെക്കേനടയിലുള്ള മാരുതി ആഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 മുതൽ നൽകും.