09-joyalukkas-nakshatrava
പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെയും തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നക്ഷത്ര വൃക്ഷ വനം ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവ്വഹിക്കുന്നു. ആലപ്പുഴ സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ സെക്ഷൻ ഓഫീസറായ ശ്രീ. പി. ജോൺ, റാന്നി ഫോറസ്റ്റ് റേഞ്ചർ ഓഫീസർ ശ്രീ. എം.പി. പ്രസാദ്, ഫോറസ്റ്റ് റേഞ്ചർ ഓഫീസർ ശ്രീ. അശോക്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ജ്വലറി മാനേജർ അരുൺ കുമാർ ടി.എം, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, ജോളി സിൽക്‌സ് അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, ജ്വലറി അസിസ്റ്റന്റ് മാനേജർ രാകേഷ് .പി, പി.ആർ.ഒ. ടി.സി ലോറൻസ് തുടങ്ങിയവർ സമീപം.


പത്തനംതിട്ട :സോഷ്യൽ ഫോറസ്ട്രിയുടെയും തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നക്ഷത്ര വൃക്ഷ വനം സമർപ്പിച്ചു. തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് അവാർഡ് നേടിയ ആലപ്പുഴ സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ സെക്ഷൻ ഓഫീസറായ പി ജോണിനെ ആദരിച്ചു. റാന്നി ഫോറസ്റ്റ് റേഞ്ചർ ഓഫീസർ . എം.പി. പ്രസാദ്, ഫോറസ്റ്റ് റേഞ്ചർ ഓഫീസർ അശോക്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, ജൂവലറി മാനേജർ അരുൺ കുമാർ ടി.എം, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, ജോളി സിൽക്‌സ് അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, ജൂവലറി അസിസ്റ്റന്റ് മാനേജർ രാകേഷ് പി, പി.ആർ.ഒ. ടി.സി ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു. തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഇതിനോടകം നിരവധി സ്ഥലങ്ങളിലായി അറുപതോളം നക്ഷത്ര വൃക്ഷങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോൾ, തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിന് മുന്നിൽ അതിമനോഹരമായ നക്ഷത്ര വൃക്ഷവനം തയാറാക്കിയിരിക്കുകയാണ്. ജന്മനക്ഷത്രങ്ങൾക്കനുസരിച്ചുള്ള വൃക്ഷങ്ങളുടെ പ്രത്യേകതകളും ഓരോ നാളിന് ചേരുന്ന ജന്മനക്ഷത്രക്കല്ലുകൾ ഏതെന്ന വിവരങ്ങളും ഉൾപ്പെടുത്തിയാണ് നക്ഷത്രവനം തയാറാക്കിയിരിക്കുന്നത്.